24 April 2024 Wednesday

ജി എൽ പി എസ് ചിയ്യാനൂരിലെ എൽ എസ് എസ് വിജയികളെ എസ് ഡി പി ഐ അനുമോദിച്ചു

ckmnews

ചങ്ങരംകുളം :എൽ എസ് എസ് പരീക്ഷയിൽ പ്രദേശത്തു ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച ചിയ്യാനൂർ ഗവ : എൽ പി സ്കൂളിലെ മുഴുവൻ എൽ എസ് എസ് വിജയികൾക്കും എസ് ഡി പി ഐ ആലംകോട് ബ്രാഞ്ച്കമ്മറ്റി ഉപഹാരം നൽകി. ഹസീൻ, അനന്യ കെ കെ,ലിയ ഫാത്തിമ സി. ഫാത്തിമ ഷിഫ്ന,ദേവനന്ദ എം എൻ, ആര്യ മിത്ര കെ ആർ ധ്യാൻചന്ദ്.ഒ പി എന്നിവർക്കാണ് ഉപഹാരം നൽകിയത്. എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കരീം ആലംകോട്, ആലംകോട് ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദലിപള്ളിത്താഴത്, സെക്രട്ടറി,സി പി മുനീർ, വൈസ് പ്രസിഡന്റ്‌ ഇ വി മജീദ്, ജോയിന്റ് സെക്രട്ടറി റഫീഖ്, വി പി അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.