21 March 2023 Tuesday

ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

ckmnews

കണ്ണൂര്‍: ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്താന്‍ ശ്രമിക്കുകയാണ്. കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.


ആറളം പാലപ്പുഴയില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്തു. ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്‍റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പയ്യാവൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ പുലർച്ചെ വരെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പ്രദേശത്തെ വാഴയുൾപ്പടെ നിരവധി കൃഷികൾ നശിപ്പിച്ചു.