23 April 2024 Tuesday

കല്ലഴി ക്ഷേത്രത്തിനു സമീപം തെരുവുനായ ആക്രമണം;4 പേർക്ക് പരിക്ക്

ckmnews

കല്ലഴി ക്ഷേത്രത്തിനു സമീപം തെരുവുനായ ആക്രമണം;4 പേർക്ക് പരിക്ക്  


കുന്നംകുളം: കല്ലഴി ക്ഷേത്ര പരിസരത്ത്  തെരുവുനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ് നായ അക്രമണത്തിൽ പരിക്കേറ്റത്.അമ്പലത്തിലെ വെളിച്ചപ്പാട് ഉല്ലാസിനെ തെരുവുനായ ആക്രമിക്കാൻ ഓടിച്ചതായും പറയുന്നു. പരിക്കേറ്റവരെ ആദ്യം കുന്നംകുളം ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു