29 March 2024 Friday

വേലൂരിൽ മദ്യപിക്കുന്നതിനിടെ വാക്കുതർക്കം സുഹൃത്തിന്റെ വേട്ടറ്റ് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതര പരിക്ക്

ckmnews

വേലൂരിൽ മദ്യപിക്കുന്നതിനിടെ വാക്കുതർക്കം


സുഹൃത്തിന്റെ വേട്ടറ്റ് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതര പരിക്ക്


കുന്നംകുളം:മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വേലൂരിൽ സുഹൃത്തിന്റെ വേട്ടറ്റ് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.എരുമപ്പെട്ടി വേലൂർ ചെമ്പ്രവീട്ടിൽ ജയൻ മകൻ സുബിൻ ദാസ് (42) ആണ് മരിച്ചത്.ഇയാളുടെ സുഹൃത്ത് വേലൂർ കുന്നത്ത് വീട്ടിൽ ഗംഗാധരൻ മകൻ രമേശിനെ ഗുരുതര പരിക്കുകളുടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വേലൂർ മണിമലർകാവ് അമ്പലത്തിന് സമീപം സുഹൃത്തുക്കളായ സുബിൻദാസും രമേശും ഒരുമിച്ചിരുന്ന് മദ്യപിച്ചതിനെ ചൊല്ലിയുള്ള  വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരും പരസ്പരം വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സുബിൻദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു