25 April 2024 Thursday

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews



എടപ്പാൾ:ബിആർസി യുടെ കീഴിൽ വരുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ വിതരണത്തിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്‌ലം കെ നിർവഹിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി പി ജി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ, കാടഞ്ചേരി ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീജ ടീച്ചർ,ബിആർസി കോർഡിനേറ്റർ ദർശന, ആതിര എന്നിവർ പങ്കെടുത്തു.