19 April 2024 Friday

വട്ടംകുളം സിപിഎം യു പി സ്കൂളിന് വട്ടംകുളം പഞ്ചായത്തിന്റെ കൈത്താങ്ങ് സമർപ്പിച്ചു

ckmnews



എടപ്പാൾ:ഒട്ടേറെ മഹാ പ്രതിഭകളെ വളർത്തിയ വട്ടംകുളം സിപിഎം യു പി സ്കൂളിന് വട്ടംകുളം പഞ്ചായത്തിന്റെ കൈത്താങ്ങ്.ഗ്രാമപഞ്ചായത്ത് അഞ്ചര ലക്ഷം രൂപ ചിലവഴിച്ച് 6 യൂറിന് കളുടെ ബ്ലോക്ക് ആണ് സ്കൂളിനായി നിർമ്മിച്ച് കൈമാറിയത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് കുട്ടികൾ സൗകര്യം കുറവുമൂലം വളരെ പ്രയാസത്തിൽ ആയിരുന്നു. ഇക്കാര്യം ബന്ധപ്പെട്ടവർ പഞ്ചായത്തിനെ അറിയിച്ചതോടെയാണ് ഒരു മാനേജ്മെന്റ് വിദ്യാലയത്തിന് പഞ്ചായത്ത് സൗകര്യമൊരുക്കിയത്.വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കുന്നതിന് പുറമേ ശുചിത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്  വട്ടംകുളം പഞ്ചായത്ത് ഇത്തരം ഒരു മാതൃകാ പ്രവർത്തനത്തിന് മുൻകൈ എടുത്തത് വാർഡ് മെമ്പർ എംഎ നജീബ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കഴുങ്കിൽ മജീദ് യൂറിന് കളുടെ ബ്ലോക്ക് സ്കൂളിനായി സമർപ്പിച്ചു.ജനകീയം വട്ടംകുളം  ഭാഗമായി ഒരുക്കിയ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മൻസൂർ മരങ്ങാട്ട്, മെമ്പർ ശ്രീജ പാറക്കൽ, ടിപി ഹൈദരലി, പത്തിൽ അഷ്റഫ്.ഭാസ്കരൻ വട്ടംകുളം, ഏട്ടൻ ശുകപുരം, സതീഷ് കുറുപ്പ്, പിടിഎ പ്രസിഡണ്ട് വിപി അനീഷ്,മണികണ്ഠൻ, മുഹമ്മദലി കാര്യാട്ട്, എം എ നവാബ്, പ്രധാന അധ്യാപിക സീ ലളിതാ, സ്റ്റാഫ് സെക്രട്ടറി സജി പ്രസംഗിച്ചു