19 April 2024 Friday

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാ‍ർഡിന്‍റെ ഫൊറൻസിക് ഫലം പുറത്ത്

ckmnews

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാ‍ർഡിന്‍റെ ഫൊറൻസിക് ഫലം പുറത്ത്.  2021 ജൂലൈ  19 ന്  ഉച്ചയ്ക്ക്  12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചത്. വാട്ട്സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാ ഫലത്തിലുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്. 2018 ജനുവരി 9 ന് കംപ്യൂട്ടറിലാണ്  ഈ മെമ്മറി കാർഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്.