19 April 2024 Friday

അട്ടപ്പാടിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഒരാൾ മരിച്ചു

ckmnews

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ആഖിബുൾ ശൈഖാണ് മരിച്ചത്. വൈദ്യുതി ലൈൻ ഇയാളുടെ ശരീരത്തിലേക്ക്  പൊട്ടി വീഴുകയായിരുന്നു. നേരത്തെ തകരാറിലായുന്ന വൈദ്യുത കമ്പി മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടാകാത്തതാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.