19 April 2024 Friday

എസ് വൈ എസ് തെങ്ങിൽ യൂണിറ്റ്:ശുചീകരണ യജ്ഞം പദ്ധതിക്ക് തുടക്കമായി

ckmnews

എസ് വൈ എസ് തെങ്ങിൽ യൂണിറ്റ്:ശുചീകരണ യജ്ഞം പദ്ധതിക്ക് തുടക്കമായി


ചങ്ങരംകുളം:പച്ച മണ്ണിൻറെ ഗന്ധം അറിയുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക' എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ഹരിതജീവനം മഴക്കാല പദ്ധതികളുടെ ഭാഗമായി ക്ലീൻ ആൻഡ് ഗ്രീൻ ശുചീകരണ യജ്ഞത്തിന് തെങ്ങിൽ യൂണിറ്റിൽ തുടക്കമായി .വീടുകളും പരിസരവും പൊതു സ്ഥലവും ശുചീകരിച്ച് ചെടികളും അലങ്കാരസസ്യങ്ങളും വെച്ച് പിടിപിക്കും,പ്രവർത്തക വീടുകളിൽ ഔഷധത്തോട്ടം സ്ഥാപിക്കും.

പദ്ധതിയുടെ ഉദ്ഘാടനം നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റാൻറ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സിപി മുസ്തഫ നിർവഹിച്ചു.സി അബു ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി പി നൗഫൽ സഅദി പ്രമേയ പ്രഭാഷണം നടത്തി എം ഉമർ ബാഖവി, സി വി ഹംസഭാ ഭാരിമി, എൻ വി ഹസ്സൻ , അഹമദ് കബീർ സഖാഫി, എം അംജദ് ഇർശാദി, എം സി മുഹമ്മദ്, കെ എൻ റഊഫ് , മണാളത്ത് ശംസീർ , അഞ്ചു കണ്ടത്തിൽ ബഷീർ സംബന്ധിച്ചു