25 April 2024 Thursday

അതിഥി വാർഷികാഘോഷം ജൂലൈ 19ന് ചങ്ങരംകുളം അതിഥി മന്ദിരത്തിൽ നടക്കും

ckmnews

അതിഥി വാർഷികാഘോഷം ജൂലൈ 19ന് ചങ്ങരംകുളം അതിഥി മന്ദിരത്തിൽ നടക്കും


ചങ്ങരംകുളം:ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സയും സംരക്ഷണവും ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു വർഷമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അതിഥിയുടെ വാർഷികാഘോഷം ജൂലൈ 19ന് ചങ്ങരംകുളം അതിഥി മന്ദിരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 15ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് ഫ്ളാഷ് മോബ് നടത്തും.ജൂലൈ 19ന് ചൊവ്വാഴ്ച കുട്ടികളുടെ വിവിധ കലാപരിപാടികൾ അതിഥി മന്ദിരത്തിൽ വെച്ച് നടക്കും.പരിപാടികളുടെ ഉദ്ഘാടനം 19ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.നിലവിൽ 45ഓളം കുട്ടികൾ സ്ഥാപനത്തിൽ ചികിത്സക്കായി എത്തുന്നുണ്ടെന്നും സംയോചിതമായ ചികിത്സ രീതികളിലൂടെ ഇത്തരത്തിലുള്ള കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുകയും സ്വയം പ്രാപ്തരാക്കുകയുമാണ് അതിഥി ലക്ഷ്യം വെക്കുന്നതെന്നും അതിഥി ഭാരവാഹികൾ പറഞ്ഞു.അതിഥി ഗ്രൂപ്പ് ജനറൽ മാനേജർ,ഡോക്ടർ അരുൺ വി നായർ,ഡോക്ടർ ശിൽപ അരിക്കത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു