23 April 2024 Tuesday

കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് കെട്ടിട ഉടമകളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു

ckmnews

 ആലപ്പുഴ : നഗരസഭയില്‍ വ്യാജരേഖകള്‍ ചമച്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതില്‍  പൊലീസ് കേസെടുത്തു.ആദ്യം തട്ടിപ്പ്  കണ്ടെത്തിയ രണ്ട് കെട്ടിട ഉടമകളെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നഗരസഭ ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുണ്ടെന്നാണ് പ്രാഥമിക നിഗമനം.നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലീസ് പിടിച്ചെടുത്തു.കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് തട്ടിപ്പ് റാക്കറ്റ് നമ്പര്‍ നല്‍കിയതായും വിവരം ലഭിച്ചു. 2018 ലെ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് തട്ടിപ്പ് നടന്നത്.

നികുതി അസസ്മെന്‍റ് രജിസ്റ്ററിന്‍റെ പരിശോധനിയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. റവന്യൂ സൂപ്രണ്ടിന്‍റേതല്ലാത്ത ഒപ്പും കൈയക്ഷരങ്ങളും രജിസ്റ്ററിൽ കണ്ടെത്തി.. മുല്ലയ്ക്കല്‍ വാര്‍ഡിലെ ആറ് മുറികളടങ്ങിയ കെട്ടിടത്തിനാണ് നമ്പറിട്ടത്. മറ്റൊരു അപേക്ഷയുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ഇതിനായി ഫയലുണ്ടാക്കിയത്. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടെന്നാണ് നിഗമനമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ്  പറഞ്ഞു.