28 March 2024 Thursday

പാലക്കാട് പോക്സോ കേസ്: അതിജീവിതയ്ക്ക് സംരക്ഷണം,ധനസഹായം, പഠനം തുടരാനുളള അവസരവും നൽകുമെന്ന് ശിശുക്ഷേമ സമിതി

ckmnews

പാലക്കാട് : പാലക്കാട് പോക്സോ കേസിലെ അതിജീവിതയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ. അതിജീവിതയ്ക്കായി സപ്പോർട്ട് പേഴ്സനെ നൽകും..ആശ്വാസ നിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ഉറപ്പാക്കും.വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പറഞ്ഞു


അതിജീവിതക്ക് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണം നൽകണമെന്ന്  പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു.നിയമ നടപടികൾ പൂർത്തിയാകും വരെ അത് തന്നെയാണ് നല്ലത് . അവിടെ കുട്ടി സംരക്ഷിത ആയിരിക്കും എന്നുറപ്പുണ്ട്. അതിജീവിതയ്ക്ക് നീതി കിട്ടിയേ മതിയാകൂ. അതിനായി എന്ത് പ്രയാസപ്പെട്ടും കേസുമായി മന്നോട്ട് പോകുമെന്നും അതിജീവിതയുടെ അമ്മയുടെ സഹോദരി പറഞ്ഞു.