18 April 2024 Thursday

സാമൂഹ്യവിരുദ്ധർ അക്രമിച്ച പെരുമ്പറമ്പ് അംഗണവാടി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

ckmnews

സാമൂഹ്യവിരുദ്ധർ അക്രമിച്ച പെരുമ്പറമ്പ് അംഗണവാടി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു


എടപ്പാൾ:സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിൽ നാശനഷ്ടം സംഭവിച്ച പെരുമ്പറമ്പ് ആറാം വാർഡിൽ ജി എൽ പി സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അങ്കണവാടി പെരുമ്പറമ്പ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതാക്കൾ സന്ദർശിച്ചു.സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.കോൺഗ്രസ്സ് നേതാക്കളായ എംകെ ഭവാനിയമ്മ, സുരേഷ് പൊല്പക്കര, ഗോപിനാഥൻ, റഫീഖ്, അബ്ദുള്ള കള്ളംപുള്ളി തുടങ്ങി നേതാക്കൾ പങ്കെടുത്തു സംസാരിച്ചു