19 April 2024 Friday

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശബ്ദങ്ങൾ നോവൽ ചർച്ച ചെയ്തു

ckmnews

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശബ്ദങ്ങൾ നോവൽ ചർച്ച ചെയ്തു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ ബഷീറിൻ്റെ വിഖ്യാതമായ നോവൽ ശബ്ദങ്ങൾ ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ കൃതിയിലെ ശബ്ദങ്ങൾ കാലാതിവർത്തിയായ മാനവിക വിലാപങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എം രവീന്ദ്രൻ ചന്ദ്രിക രാമനുണ്ണി പി നളിനി ഇസ്ഹാഖ് ഒതളൂർ കൃഷ്ണൻ നമ്പൂതിരി സി എം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. വേജ്ജരായ ചരിതം എന്ന പുരാതന നോവൽ കെ വി

ശശീന്ദ്രൻ പരിചയപ്പെടുത്തി