19 April 2024 Friday

ചങ്ങരംകുളത്തെ കള്ളു ഷാപ്പ്‌ ഉടമക്ക്‌ എതിരെ കോടതിയലക്ഷ്യത്തിനു കേസ്‌ ഫയൽ ചെയ്യാൻ ഒരുങ്ങി ചങ്ങരംകുളം പൗരസമിതി

ckmnews

ചങ്ങരംകുളത്തെ കള്ളു ഷാപ്പ്‌ ഉടമക്ക്‌ എതിരെ 

കോടതിയലക്ഷ്യത്തിനു കേസ്‌ ഫയൽ ചെയ്യാൻ ഒരുങ്ങി ചങ്ങരംകുളം പൗരസമിതി


ചങ്ങരംകുളം:ആലംകോട്‌ പഞ്ചായത്ത്‌ പരിധിയിൽ

ചങ്ങരംകുളത്ത്‌ പ്രവർത്തിക്കുന്ന കള്ളുഷാപ്പ്‌ ഉടമ ഹൈക്കോടതിയെ കബളിപ്പിച്ചതിനെതിരെ പൗരസമിതി നിയമ നടപടിക്ക്‌ ഒരുങ്ങുന്നു.അനധികൃതമായി പ്രവർത്തിക്കുന്ന ഷാപ്പ്‌ അടച്ചു പൂട്ടാൻ ആവശ്യപ്പെട്ട്‌ ചങ്ങരംകുളം പൗരസമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കള്ളു ഷാപ്പ്‌ പ്രവർത്തനം നിർത്തിയിരിക്കുന്നു എന്ന് കോടതിയെ തെറ്റ് ധരിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിന് എതിരെയാണ് ഉടമക്കും എക്സൈസ്‌ ഡിപ്പാർട്ട്മെന്റിനുമെതിരെ കോടതിയലക്ഷ്യ കേസ്‌ ഫയൽ ചെയ്യാൻ ചങ്ങരംകുളം പൗരസമിതി തീരുമാനിച്ചതെന്ന് പൗരസമിതി നേതാക്കൾ പറഞ്ഞു.വ്യാജ കെട്ടിടനമ്പറിൽ അനധികൃതമായാണു‌ കള്ള്ഷാപ്പ് പ്രവർത്തിക്കുന്നത്‌ എന്ന് മനസ്സിലാക്കി 2013 ൽ ഷാപ്പ്‌ അടച്ചു പൂട്ടാൻ ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ നടപടി എടുത്തിരുന്നു. മാത്രമല്ല ആരാധനായങ്ങളുടെ 400 മീറ്റർ പരിധിക്കുള്ളിലുമാണു ഷാപ്പ്‌ പ്രവർത്തിക്കുന്നത്‌.ഇത്‌ അബ്കാരി നിയമങ്ങൾക്ക്‌ വിരുദ്ധമാണ്‌. എന്നിട്ടും ഷാപ്പ്‌ പ്രവർത്തനം നിർത്താതെ മുന്നോട്ടു പോയതിനെ തുടർന്ന്

ഉടമയെയും പഞ്ചായത്തിനെയും  എക്സൈസിനെയും എതിർകക്ഷികളാക്കി പൗരസമിതി ഹൈക്കോടയതിയിൽ ഹരജി ഫയലാക്കി. ഹരജി തീർപ്പിനു‌ വന്നപ്പോൾ ഷാപ്പ്‌ പ്രവർത്തനം നിർത്തി എന്ന് ഉടമ കോടതിയിൽ കള്ളം പറയുകയായുരുന്നു.അത്‌ റെക്കോർഡ്‌ ആക്കി കോടതി കേസ്‌ അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ തൽസമയവും അതിനു ശേഷവും ഷാപ്പ്‌ പ്രവർത്തിച്ചു കൊണ്ടിരുന്നുവെന്നും കോടതിയിൽ നിന്ന് തിരിച്ചടി കിട്ടാതിരിക്കാനാണു ഇത്‌ മറച്ചു വെച്ചതെന്നുമാണ് പൗരസമിതിയുടെ ആരോപണം