Wayanad
വയനാട്ടില്‍ വ്യാപാരി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കല്‍പ്പറ്റ: മേപ്പാടിയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ കെ എസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണോ സംഭവത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. മേപ്പാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.