29 March 2024 Friday

സി പി ഐ എം ൻ്റെയും, ഇടതുമുന്നണി സർക്കാരിൻ്റെയും സ്ഥാനം ജനങ്ങളുടെ ഹൃദയത്തിൽ:ഡോ.പി.കെ ബിജു

ckmnews

സി പി ഐ എം ൻ്റെയും, ഇടതുമുന്നണി സർക്കാരിൻ്റെയും സ്ഥാനം ജനങ്ങളുടെ ഹൃദയത്തിൽ:ഡോ.പി.കെ ബിജു 


കുന്നംകുളം:മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാരവേലകൾക്കെതിരെ സി പി ഐ എം എരിയ കമ്മറ്റിയുടെ നേത്യത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് കല്ലുംപുറം സെൻ്ററിൽ നിന്നും തുടക്കമായി.സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ പി കെ ബിജു ജാഥാ ക്യാപ്റ്റൻ ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ വാസുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി എം എൻ സത്യൻ അധ്യക്ഷനായി.സി പി ഐ എം ൻ്റെയും, ഇടതുമുന്നണി സർക്കാരിൻ്റെയും സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണ്.ആ വിശ്വാസം കുപ്രചരണങ്ങളിലൂടെ തകർക്കാനാവുന്നതല്ലെന്ന് പി.കെ ബിജു പറഞ്ഞു.കല്ലുംപുറത്ത് നിന്നാരംഭിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ വികസനം തടസപ്പെടുത്താൻ ആർഎസ്എസ് ഉം ബി ജെ പിയും നടത്തുന്ന കുപ്രചരണങ്ങൾക്കൊപ്പം കേരളത്തിൽ കോൺഗ്രസും,അതിന് അച്ചു പരത്താൻ മാധ്യമങ്ങളും മത്സരിക്കുകയാണെന്നുംതുടർച്ചയായ പ്രതിസന്ധികളെ തരണം ചെയ്താണ് ഇടതു മുന്നണി തുടർ ഭരണത്തിലെത്തിയത്.തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാവില്ലെന്ന് ഉറപ്പായപ്പോൾ കുപ്രചരണങ്ങളിലൂടെയും, വർഗീയ പ്രചരണങ്ങളിലൂടെയും കലാപം സ്യഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം.പാർട്ടി ഓഫീസുകൾ കല്ലെറിഞ്ഞും,മുഖ്യമന്ത്രിയെ അധിക്ഷേപിച്ചും നടത്തുന്ന ആഭാസങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും പി കെ ബിജു പറഞ്ഞു.ജില്ലാ കമ്മറ്റിയംഗങ്ങളായ കെ എഫ് ഡേവീസ്, പിബി അനൂപ്, ഏരിയാ കമ്മറ്റിയംഗങ്ങളായ സീത രവീന്ദ്രൻ, കെ കൊച്ചനിയൻ 

എന്നിവർ സംസാരിച്ചു.ജില്ലാ കമ്മറ്റിയംഗങ്ങളായ ഉഷ പ്രഭുകുമാർ വൈസ് ക്യാപ്റ്റനും, എം ബാലാജി മാനേജരുമായ ജാഥ രണ്ട് ദിവസങ്ങളിലായി

24 കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ട് കണ്ടാണശേരിയിൽ സമാപിക്കും. ജില്ലാ കമ്മറ്റിയംഗങ്ങളായ കെ എഫ് ഡേവീസ്, പി ബി അനൂപ്, ഏരിയാ കമ്മറ്റിയംഗങ്ങളായ സീത രവീന്ദ്രൻ, എം ബി പ്രവീൺ, സി ജി രഘുനാഥ്, കെ ബി ജയൻ, ടി എ ഫൈസൽ എന്നിവരാണ്

ജാഥയിലെ മറ്റംഗങ്ങൾ,ലോക്കൽ സെക്രട്ടറി

കെ സി അജിത് കുമാർ സ്വാഗതവും

പി.ഐ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.