19 April 2024 Friday

ആലങ്കോട് പഞ്ചായത്തിലെ കുട്ടികളുടെ വീടുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

ആലങ്കോട് പഞ്ചായത്തിലെ കുട്ടികളുടെ വീടുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം:സമഗ്ര ശിക്ഷാ കേരളം,ബി.ആർ.സി എടപ്പാളിന്റെ നേതൃത്വത്തിൽ  ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന  ആലങ്കോട് പഞ്ചായത്തിലെ കുട്ടികളുടെ വീടുകളിൽ പഠനോപകരണ വിതരണം നടന്നു. റേഡിയോ, സ്റ്റാക്കിംഗ് കപ്പ് , സ്ഥൂല പേശി ചലന സഹായക ഉപകരണങ്ങൾ ,ഇലക്ട്രോണിക് ടോർച്ച് , ബിൽഡിങ്  ബ്ലോക്‌സ് തുടങ്ങിയ പഠനോപകരണങ്ങളും കളി ഉപകരണങ്ങളും 

ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കെവി ഷഹീർ  AHMGHSS കോക്കുർ സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് ഷാഹിലിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ സുജിത അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ സികെ പ്രകാശൻ,ബി ആർ സി പ്രതിനിധികൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്കൂൾ ടീച്ചർമാർ എന്നിവർ പങ്കെടുത്തു.