24 April 2024 Wednesday

ജിസിസി പ്രവാസി പള്ളിക്കുന്ന് കൂട്ടായ്മയുടെ കീഴിൽ വാട്സ്ആപ് ഗ്രൂപ്പ്‌ മുഖേന ഈദ് സംഗമം നടത്തി.

ckmnews

ജിസിസി പ്രവാസി പള്ളിക്കുന്ന് കൂട്ടായ്മയുടെ കീഴിൽ വാട്സ്ആപ് ഗ്രൂപ്പ്‌ മുഖേന ഈദ് സംഗമം നടത്തി.


ചങ്ങരംകുളം:ജിസിസി പ്രവാസി പള്ളിക്കുന്ന് കൂട്ടായ്മയുടെ കീഴിൽ വാട്സ്ആപ് ഗ്രൂപ്പ്‌ മുഖേന ഈദ് സംഗമം നടത്തി.അലി കുഞ്ഞി സാഹിബ്‌ അധ്യക്ഷത വഹിച്ച സംഗമം ആലംകോട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഹീർ കെ വി ഉത്ഘാടനം ചെയ്തു.സഫ്‌വാൻ നദ്‌വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഒരുമയോട് മുന്നോട്ടു പോകുവാനും ആരും ആരുടെയും രക്തം അകാരണമായി ഒലിപ്പിക്കാൻ പാടില്ലെന്നും,മറ്റൊരാളുടെ രക്തത്തിന് മാന്യതയുണ്ട്, അതിന് വിലയുണ്ട് എന്ന് പ്രവാചകൻ മുഹമ്മദ്‌ നബി (സ ) പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഗ്രൂപ്പ്‌ അംഗങ്ങളെ ഓർമിപ്പിച്ചു.മറ്റൊരാളുടെ സമ്പത്ത് ആരും അപഹരിക്കരുതെന്നും മറ്റൊരുത്തന്റെ കയ്യിലുള്ളത് തന്റെ അധീനതയിലാക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുവെന്നും അതു സഗൗരവം ശ്രദ്ദിക്കണമെന്നും അദ്ധേഹം പറഞ്ഞു

.വാർഡ് മെമ്പർ ഷെരീഫ് കെ. കെ, ജഫീർ അലി പള്ളിക്കുന്ന്, കെപി കുഞ്ഞിമോൻ സാഹിബ്‌, എം അബ്ബാസലി, കെ വി സൈഫുദ്ധീൻ, ബദറു മാറോളി, സുരേഷ്, പി മുഹമ്മദ്‌, ഹമീദ് പള്ളിക്കര വളപ്പിൽ, കൃഷ്ണൻ എന്നിവരും വിവിധ ജിസിസി കളെ പ്രധിനിധീകരിച്ച് ഒരുപാട് അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജഷീർ മാറോളിയിൽ സ്വാഗതവും സിവിഎ ജലീൽ നന്ദിയും പറഞ്ഞു.