19 April 2024 Friday

ചങ്ങരംകുളത്ത് പത്ത് വയസുകാരിക്ക് സ്കൂട്ടർ ഇടിച്ച് പരിക്ക്: വാഹനം നിർത്താത പോയി

ckmnews

ചങ്ങരംകുളത്ത് പത്ത് വയസുകാരിക്ക് സ്കൂട്ടർ ഇടിച്ച് പരിക്ക്: വാഹനം

നിർത്താത പോയി


ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം പെട്രോൾ പമ്പിന് സമീപം മാതാവുമായി പോകുന്ന കുട്ടിയെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ കടന്നു കളഞ്ഞു.കാളാച്ചാൽ ഇക്കുരഞ്ഞു വളപ്പിൽ ഉമ്മർ കുട്ടിയുടെ മകൾ ലെന ഷെറിൻ(10 വയസ്സ്) ആണ് അപകടത്തിൽ പരിക്കുപറ്റിയത്.മാതാവുമായി റോഡ് മുറിച്ചു കടക്കുന്ന കുട്ടിയെഅമിത വേഗതയിൽ വന്ന സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.കാലിന് സാരമായ പരിക്കു പറ്റിയ കുട്ടിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.