25 April 2024 Thursday

ബി.ആർ.സി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

ബി.ആർ.സി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു


എടപ്പാൾ: ബി.ആർ.സി യുടെ നേതൃത്വത്തിൽ  ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന  വട്ടംകുളം പഞ്ചായത്തിലെ കുട്ടികളുടെ വീടുകളിൽ പഠനോപകരണ വിതരണം നടന്നു. റൈറ്റിംഗ് ടേബിൾ, റേഡിയോ സ്റ്റാക്കിംഗ് കപ്പ് തുടങ്ങിയ പഠനോപകരണങ്ങളും കളി ഉപകരണങ്ങളും 

വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ മജീദ് കഴുങ്ങിൽ  GJB സ്കൂളിൽ പഠിക്കുന്ന ഫാത്തിമ ഫിദക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡു മെമ്പർ എം എ നജീബ് അധ്യക്ഷത വഹിച്ചു. ജി ജെ ബി സ്കൂൾ എച്ച് എം ബിന്ദു ടീച്ചർ ആശംസകൾ അറിയിച്ചു. ബി ആർ സി പ്രതിനിധികൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്കൂൾ ടീച്ചർമാർ എന്നിവർ പങ്കെടുത്തു.