10 August 2020 Monday

മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍ പെട്ട താനൂര്‍ സ്വദേശിയെ രക്ഷപ്പെടുത്തികാണാതായ കൂട്ടായി സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ckmnews


പൊന്നാനി:ഉണ്ണിയാലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍ പെട്ട താനൂര്‍ സ്വദേശിയെ രക്ഷപ്പെടുത്തി.കാണാതായ കൂട്ടായി കോതപറമ്പ് സ്വദേശി ജാരുകടവത്ത്  സിദ്ധിക്ക് (25)ന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.താനൂര്‍ സ്വദേശി ഭണ്ടാരം കടപ്പുറം സ്വദേശി ഏനിന്റെപുരക്കല്‍ നസറു(20)നെയാണ് കോസ്റ്റല്‍ പോലീസും മത്സ്യബന്ധന തൊഴിലാളികളും ചേര്‍ന്ന് മന്ദലാംകുന്നത്ത് നിന്നും കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് രണ്ട് പേരെയും കാണാതായത്.

ckmnews