28 March 2024 Thursday

കുറ്റിപ്പുറം കെ എം സി ടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം , രക്ഷയായി ആനവണ്ടി

ckmnews

കോഴിക്കോട്: താമരശ്ശേരി ചുരമിറങ്ങി വരുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയായ എൽഎൽബി വിദ്യാർത്ഥിനിക്ക്  രക്ഷകരായികെഎസ്ആർടിസി ബസ്സ് ജീവനക്കാർ. ഉടൻ തന്നെ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വൈത്തിരിയിൽ നിന്ന് കയറിയ കുറ്റിപ്പുറം കെ എം സി ടി കോളേജിലെ എൽഎൽബി വിദ്യാർത്ഥിനിയായായ വൈത്തിരി രോഹിണിയിൽ ഋതികയാണ് ബസ്സിൽ തളർന്നുവീണത്.