25 April 2024 Thursday

ഡെസ്കില്‍ താളമിട്ടു; തൃശ്ശൂരില്‍ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി ബാലന് മർദ്ദനം

ckmnews

തൃശൂർ:  വെറ്റിലപ്പാറ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിക്ക് മർദനമേറ്റതായി ആരോപണം. സെക്യൂരിറ്റി ജീവനക്കാരനാണ് പത്താം ക്ലാസുകാരനെ മർദ്ദിച്ചത്. അടിച്ചിൽതൊട്ടി ഊരുനിവാസിയായ കുട്ടിക്കാണ് മർദനമേറ്റത്


മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മധുവിനെതിരെയാണ് പരാതി.  ഡെസ്കിലടിച്ച്  താളമിട്ടതിനാണ് മർദ്ദിച്ചതെന്ന് വിദ്യാർഥി പറയുന്നു. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. അതിരപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും റിപ്പോർട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.