23 April 2024 Tuesday

കടവല്ലൂരിൽ കോവിഡ് പരിശോധന ആരംഭിച്ചു.

ckmnews


പെരുമ്പിലാവ്: കടവല്ലൂർ, കാട്ടകാമ്പാൽ എന്നീ പഞ്ചായത്തുകളിലെ കോവിഡ് പോസറ്റീവ് ആയവരുമായ് സമ്പർക്കത്തിലുള്ളവർക്കായ് സ്ലാബ് ടെസ്റ്റ് നടത്തി.അക്കിക്കാവ് ടി എം വി എച്ച് എസ് സ്കൂളിൽ വെച്ച് നടന്ന സ്ലാബ് ടെസ്റ്റിൽ

 കടവല്ലൂർ പഞ്ചായത്തിലെ 50 പേരും കാട്ടകാമ്പാൽ പഞ്ചായത്തിലെ 46 പേരും അടക്കം 96 പേർക്കാണ് ആരോഗ്യ വകുപ്പ് കോവിഡ് പരിശോധന നടത്തിയത്.കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലുള്ളവരുടെ സ്ലാബ് ടെസ്റ്റാണ് (ചെവ്വാഴ്ച്ച)  നടത്തിയത്.

 ഒരാഴ്ചക്കകം ഫലം ലഭിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

ഇന്ന് നൂറോളം പേർക്കു കൂടി പരിശോധന നടത്തും.മൂന്ന് ദിവസങ്ങളിലായാണ് ടെസ്റ്റ് നടത്തുന്നത്,കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭന, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ജീജ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.