20 April 2024 Saturday

കൊറോണ ഭീതിയിൽ ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവച്ച് സൗദി

ckmnews

കൊറോണ ഭീതിയിൽ ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവച്ച് സൗദി,​


പ്രവാസികളുടെ ജോലി കാര്യത്തിൽ നിർണായക തീരുമാനവുമായി മന്ത്രാലയം


റിയാദ്: കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവച്ച് സൗദി അറേബ്യ. ഇന്നുമുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുക. അടിയന്തര സാഹചര്യമുണ്ടായാൽ മാത്രമേ സർവീസുകൾ അനുവദിക്കൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.ഇന്ന് രാവിലെ 11 മണി മുതലാണ് വിമാന സർവീസുകൾ നിർത്തിവയ്‌ക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഈ രണ്ടാഴ്ച കാലയളവിൽ തിരികെ സൗദിയിലേക്ക് എത്താൻ സാധിക്കാത്തവർക്ക് ഔദ്യോഗിക അവധി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തി‌വയ്‌ക്കാനായിരുന്നു മുമ്പ് സൗദി തീരുമാനിച്ചിരുന്നത്.സർവീസുകൾ നിർത്തി‌വയ്ക്കുന്നതിന് മുന്നോടിയായി സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മടങ്ങാൻ കൂടുതൽ വിമാനങ്ങൾ ഏർപ്പാടാക്കിയിരുന്നു. അതേസമയം സൗദിയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. കഴിഞ്ഞ ദിവസം പുതുതായി 24 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.