23 April 2024 Tuesday

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മരം വീണു; ഡ്രൈവർക്ക് പരിക്ക്..

ckmnews

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മരം വീണു; ഡ്രൈവർക്ക് പരിക്ക്..



കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ പതായ്ക്കരയിൽ ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മരം വീണു. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റു.  ഡ്രൈവർ പി എം വിനോദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കോഴിക്കോട് ഡിപ്പോയുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസിന് മുകളിൽ പതായിക്കരയിൽ വെച്ചാണ് മരം വീണത്. അപകടത്തിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. അതേസമയം, യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പെരിന്തൽമണ്ണ പോലീസ്, ഫയർ & റെസ്‌ക്യൂ - സിവിൽ ഡിഫൻസ് ടീം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.