19 April 2024 Friday

13കാരിയെ പീഡിപ്പിച്ചെന്ന് കേസ്; മിമിക്രി കലാകാരൻ അറസ്റ്റിൽ

ckmnews

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരൻ അറസ്റ്റിൽ. അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരായാക്കിയത്. മിമിക്രി പഠിപ്പിക്കാൻ എത്താറുള്ള പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ്  ഇൻസ്പെക്ടർ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്.


പഠനത്തിൽ താൽപര്യമില്ലാതായതിനെ തുടർന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം  പറഞ്ഞത്. സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലിൽ റിമാന്റ് ചെയ്തു.