20 April 2024 Saturday

മഞ്ചേരിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും 2 ഓട്ടോയിലും ഇടിച്ചു ഒരു കുട്ടി അടക്കം 2 പേർ മരിച്ചു

ckmnews

മഞ്ചേരിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും 2 ഓട്ടോയിലും ഇടിച്ചു


ഒരു കുട്ടി അടക്കം 2 പേർ മരിച്ചു


പെരുന്നാൾ ദിനത്തിൽ കണ്ണീർ. മഞ്ചേരി പാണ്ടിക്കാട് റോഡിൽ മാലാംകുളത്ത് നിയന്ത്രണം വിട്ട ലോറി 2 ഓട്ടോറിക്ഷകളിലും കാറിലും ഇടിച്ചു രണ്ട് പേർ മരിച്ചു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. രാമൻകുളം സ്വദേശി പരേതനായ നടുക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ റഫീഖ് (35 വയസ്സ്),  നെല്ലിക്കുത്ത് സ്വദേശി പടാല ഫിറോസിന്റെ പത്തുവയസുകാരനായ മകൻ റബാഹ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും മഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും പ്രൈവറ്റ് ആശുപത്രികളിലും  പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മരിച്ച റഫീഖ് പ്രൈവറ്റ് ഓട്ടോയിലും റബാഹ് ടാക്സി ഓട്ടോയിലും ആണ് സഞ്ചരിച്ചിരുന്നത്.