29 March 2024 Friday

പട്ടാമ്പി ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരുക്ക് പറ്റിയ 2 പേര് കൂടി മരിച്ചു ഇതോടെ മരണം 3 ആയി

ckmnews


പട്ടാമ്പി: പട്ടാമ്പി ഓങ്ങല്ലൂർ  ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു..ഒരാൾ നേരത്തെ മരിച്ചിരുന്നു.. ഓങ്ങല്ലൂർ നമ്പാടത്ത് ഇന്നലെ രാത്രി ആണ് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു അപകടം ഉണ്ടായത്..  ചുങ്കത്ത് ഷാജഹാൻ ,സാബിറ,  ബാദുഷ എന്നിവരാണ് മരിച്ചത്...

അപകടത്തിൽ പരിക്കേറ്റ ഇവരുടെ മാതാവ് നബീസ സാരമായ പൊള്ളലേറ്റതിനെ തുടർന്ന്  ചികിത്സയിലാണ്.