28 March 2024 Thursday

അടിപിടികളും അക്രമങ്ങളും പതിവ്:സഹികെട്ട് നാട്ടുകാർ പിന്നീട് നടന്നത് കോളേജ് ഹോസ്റ്റലിൽ റെയ്ഡ് കണ്ടെത്തിയത് വൻ ലഹരി പാർട്ടി; 14 പേർ അറസ്റ്റിൽ

ckmnews

അടിപിടികളും അക്രമങ്ങളും പതിവ്:സഹികെട്ട് നാട്ടുകാർ പിന്നീട് നടന്നത് കോളേജ് ഹോസ്റ്റലിൽ റെയ്ഡ്


കണ്ടെത്തിയത് വൻ ലഹരി പാർട്ടി; 14 പേർ അറസ്റ്റിൽ


കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയ്ഡിൽ കണ്ടെത്തിയത് വൻ ലഹരി പാർട്ടി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. കോളേജിൽ നടന്ന അടി പിടിക്കേസിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് പരിശോധന.പരിശോധനയിൽ 20 ഓളം പേർക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകൾ പല രീതിയിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും മുറിയിൽ നിന്നും കണ്ടെടുത്തു. ചെറിയ ഒരു വിഭാഗം കുട്ടികൾ ലഹരിക്ക് അടിമയാകുന്നതിനാൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ തമ്മിലും, നാട്ടുകാരുമായും സംഘർഷങ്ങൾ നടക്കുന്നത് പതിവാണ് . എന്നാൽ പ്രശ്നക്കാർക്കെതിരെ മാനേജ്മെന്റ് നടപടിയെടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞ മാസം നടന്ന അടിപിടിയിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ഒരു കുട്ടിയുടെ എല്ല് പൊട്ടുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ രണ്ട് പേർക്കെതിരെ മാത്രമാണത്ര മാനേജ്മെൻറ് നടപടിയെടുത്തത്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിനുള്ള ശുപാർശ മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റിന് കൈമാറും.