19 April 2024 Friday

വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു

ckmnews

എരമംഗലം:മൈത്രി വായനശാലയും മാറഞ്ചേരി പഞ്ചായത്ത് ഗ്രന്ഥശാലാ സമതിയും ചേർന്ന് ദിശ എന്ന പേരിൽ എസ്എസ്എൽസി പ്ളസ്ടു  വിദ്യാർത്ഥികൾക്കായി കാരിയർ ഗൈഡൻസ് ശിൽപ്പശാല സംഘടിപ്പിച്ചു.ലൈബ്രററി കൗൺസിൽ സംസ്ഥാന എക്സികുട്ടീവ് അംഗം അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി.കരീം ഇല്ലത്തേൽ 

അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എം വാസുദേവൻ നമ്പൂതിരി (ജില്ലാ ലൈബ്രററി കൗൺസിൽ എക്സി. മെമ്പർ ) ഉദ്ഘാടനം ചെയ്തു.സുനിൽ വിവി,ഖാലിദ് മംഗലത്തേൽ, അലി എ ടി " തുടങ്ങിയവർ ആശംകൾ നേർന്നു.വായനശാല രക്ഷാധികാരി

കവി ശ്രീരുദ്രൻ വാരിയത്ത് സ്വാഗതവും ലൈബ്രററിയൻ സബിത നന്ദിയും പറഞ്ഞു