25 April 2024 Thursday

റോഡിന്റെ ശോചനീയവസ്ഥക്കെതിരെ ചുമട്ട് തൊഴിലാളിയുടെ ഒറ്റയാൾ പ്രതിഷേധം

ckmnews


ചങ്ങരംകുളം:റോഡിന്റെ ശോചനീയവസ്ഥക്കെതിരെ    ചുമട്ട് തൊഴിലാളിയുടെ ഒറ്റയാൾ പ്രതിഷേധം.നിർമാണ പ്രവൃത്തി പാതിവഴിയിൽ നിർത്തിയതോടെ തകർന്ന് കിടക്കുന്ന ചങ്ങരംകുളം കക്കിടിപ്പുറം റോഡാണ് മഴ തുടങ്ങിയതോടെ കാൽനട യാത്രക്ക് പോലും കഴിയാത്ത അവസ്ഥയിൽ ദുസ്സഹമായത്‌.ഡ്രൈനേജുകളുടെ നിർമാണം പൂർത്തിയാക്കത്തത് മൂലം പലയിടത്തും വെള്ളം റോഡിൽ തന്നെ കെട്ടി നിൽക്കുന്നതാണ് ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്.റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ചങ്ങരംകുളത്തെ ഐഎൻടിയുസി തൊഴിലാളി കൂടിയായ വാരിയത്ത് അമീർ വെള്ളക്കെട്ടിൽ വാഴ നട്ട് ഒറ്റയാൾ പ്രതിഷേധവുമായി എത്തിയത്.