18 April 2024 Thursday

തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അക്രമം: ഓഫീസിന്റെ ഗ്ളാസ് അടിച്ചു തകർത്തു; വയോധികന് പരിക്ക്

ckmnews

തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അക്രമം: ഓഫീസിന്റെ ഗ്ളാസ് അടിച്ചു തകർത്തു; വയോധികന് പരിക്ക്


തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അക്രമം. ഓഫീസിന്റെ ഗ്ളാസ് അടിച്ചു തകർത്തു. തിരുവനന്തപുരം സ്വദേശി കീഴെകൊച്ചുകുളത്ത് പുത്തൻവീട്ടിൽ നവാസ് (52) ആണ് സ്റ്റാൻഡിൽ അക്രമം കാണിച്ചത്. ഗ്ളാസ് ഇടിച്ചു തകർത്ത ഇയാൾക്ക് പരിക്കേറ്റു. കൺട്രോൾ റൂം പൊലീസെത്തി കസ്റ്റഡിയിലെടുത്ത് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തി യാത്രക്കാരോടും ജീവനക്കാരോടും കയർത്തതിന് ശേഷമായിരുന്നു ഓഫീസിൻറെ ഗ്ളാസ് തകർത്തുള്ള അതിക്രമമുണ്ടായത്.