28 March 2024 Thursday

പന്താവൂർ പൂക്കൈതക്കുളത്തിന് സമീപം മാലിന്യം തള്ളി:പ്രതിഷേധവുമായി നാട്ടുകാർ

ckmnews

പന്താവൂർ പൂക്കൈതക്കുളത്തിന് സമീപം മാലിന്യം തള്ളി:പ്രതിഷേധവുമായി നാട്ടുകാർ


ചങ്ങരംകുളം: പന്താവൂർ പൂക്കൈതക്കുളത്തിന് സമീപം മാലിന്യം തള്ളി. കുട്ടികളുടെ പാമ്പേഴ്സ്

 അടങ്ങുന്ന മാലിന്യമാണ് തള്ളിയിരിക്കുന്നത്.ആലംകോട് ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പൂക്കൈതക്കുളം  ലക്ഷങ്ങൾ ചെലവിട്ടാണ് നവീകരിച്ചത്.  കുളം മനോഹരമായതോടെ സമീപപ്രദേശങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ നീന്തൽ പരിശീലനത്തിനായി ഇവിടേക്ക് എത്താറുണ്ട്.  ഈ കുളത്തിന്റെ സമീപത്തെ റോഡിലാണ്  മാലിന്യം തള്ളിയിരിക്കുന്നത്.കുട്ടികളുടെ പാമ്പേഴ്സ് ചാക്കിൽ  നിറച്ചാണ്   രാത്രിയുടെ മറവിൽ ഇവിടെ തള്ളിയിരിക്കുന്നത്. ഈ ദുഷ്പ്രവർത്തി ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  ഗ്രാമപഞ്ചായത്ത് അംഗം  അഷറഫ് പറഞ്ഞു.