23 April 2024 Tuesday

കളിമുറ്റം കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

കളിമുറ്റം കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 


ചങ്ങരംകുളം:മൂക്കുതല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 85/86 ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ കളിമുറ്റം ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് ഉപഹാരം നൽകിയത്.കൂടാതെ വിദ്യാർത്ഥികൾക്കുള്ള ഗൈഡൻസ് ക്ലാസും,ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചിരുന്നു.കളിമുറ്റം കൂട്ടായ്മ സെക്രട്ടറി ഇസ്മായിൽ പി മാമു അധ്യക്ഷത വഹിച്ച പരിപാടി സ്കൂൾ പ്രിൻസിപ്പാൾ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.പൊന്നാനി കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥ എ എസ് ഐ റുബീന ലഹരി വിരുദ്ധ ക്ലാസ് എടുത്തു. യഹിയ ആമയം ഗൈഡൻസ് ക്ലാസ് എടുത്തു. കൂട്ടായ്മ വനിത മെമ്പർ സെബു സദക്കത്തുള്ള ചടങ്ങിന് സ്വാഗതം പറഞ്ഞു , റുബീന APSI, രാധ ടീച്ചർ (Rtd HM PCNGHSS) യഹിയ എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.സുധ ടീച്ചർ, ആശംസ നേർന്ന് സംസാരിച്ചു. അബ്ദുൾ റസാഖ് പെരുമുക്ക് നന്ദി പറഞ്ഞു.