29 March 2024 Friday

പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ

ckmnews

മലപ്പുറം: പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷ്(22)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആനമങ്ങാട് ടൗണിൽ ട്യൂഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം. ബാഗിൽ കത്തിയുമായെത്തിയ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. 


പെൺകുട്ടി യുവാവിനെ തള്ളിയിട്ടതോടെ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെൺകുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.