29 March 2024 Friday

കല്ലൂർമ്മ - പെരുമ്പാൾ സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി

ckmnews

കല്ലൂർമ്മ - പെരുമ്പാൾ സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ

ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി


ചങ്ങരംകുളം :കല്ലൂർമ്മ - പെരുമ്പാൾ സാന്ത്വന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ കിറ്റുകൾ വിതരണം നടത്തി.ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ അയവിറക്കുന്ന ബലിപെരുന്നാളോടനുബന്ധിച്ച് യൂണിറ്റ് പരിധിയിലെ നൂറ്റി ഇരുപത് കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ വീടുകളിൽ നേരിട്ടെത്തിച്ചത്.  കേരള കുഞ്ഞിബാപ്പു ഹാജി വിതരണോദ്ഘാടനം നിർവഹിച്ചു. പി പി നൗഫൽ സഅദി , പി പി അബൂബക്കർ മുസ്‌ലിയാർ, ഇസ്മായിൽ ഫാളിലി , ഇ കെ അബ്ദുറസാഖ് , പി ഖാലിദ്, ഇ ബി ഫൈസൽ, കെ സലിം , ടി വി ഇബ്രാഹീം , കെ അയമു നേതൃത്വം നൽകി.