19 April 2024 Friday

കഞ്ചാവ് കേസിൽ ചരിത്ര വിധി പുറപ്പെടുവിച്ച് തൃശൂർ ജില്ലാ കോടതി,68 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം വീതം പിഴയും

ckmnews

തൃശൂർ :കഞ്ചാവ് കേസിൽ ചരിത്ര വിധി പുറപ്പെടുവിച്ച് തൃശൂർ ജില്ലാ കോടതി,68 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം വീതം പിഴയും


കഞ്ചാവ് കേസിൽ ചരിത്ര വിധി പുറപ്പെടുവിച്ച് തൃശൂർ ജില്ലാ കോടതി...വലപ്പാട് നിന്നും 68 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം വീതം പിഴയും കോടതി വിധിച്ചു...


ജില്ലയിൽ തന്നെ  ഇതാദ്യമായാണ് കഞ്ചാവ് കേസിൽ ഇത്രയും ഉയർന്ന ശിക്ഷ പുറപ്പെടുവിക്കുന്നത്...പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചത്...


2017ൽ വലപ്പാട് കോതകുളം ബീച്ചിൽ നിന്നും 2 വാഹനങ്ങളിലായി കഞ്ചാവ് കടത്താൻ ശ്രമിച്ചതാണ് കേസ്...കാറിലും, പിക്കപ്പ് വാനിലുമായി 68.5 കിലോ കഞ്ചാവാണ് വില്പനക്കായി പ്രതികൾ കടത്താൻ ശ്രമിച്ചത്...തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നായിരുന്നു ഇത്...


കൊട്ടാരക്കര സ്വദേശി രാജേന്ദ്രൻ, ഇടുക്കി സ്വദേശികളായ അനിൽ, പവിത്രൻ, ഷിജു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്...നാല് പ്രതികളിൽ ഒന്നും മൂന്നും പ്രതികൾക്ക് 15 വർഷം വീതം തടവും രണ്ടും നാലും പ്രതികൾക്ക് 14 വർഷം വീതം തടവുമാണ് വിധിച്ചത്...ഇതിന് പുറമെ നാല് പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു...പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം...ജില്ലാ ഒന്നാം  അഡീഷണൽ കോടതി ജഡ്ജ് മധുകുമാർ ആണ് ചരിത്ര വിധി പുറപ്പെടുവിച്ചത്...