28 March 2024 Thursday

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

ckmnews

കാലടി: പഞ്ചായത്തിലെ പതിനാറാം വാർഡ് വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിൽ വാർഡിലെ എസ് എസ് lഎൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. പോത്തന്നൂർജി യു പി എസ്സിൽ വെച്ച് നടന്ന ചടങ്ങ് കാലടി സർവ്വീസ് സഹകരണബാങ്ക് ഡയറകെട്റും റിട്ടയർഡ് ജില്ലാവിദ്യാഭ്യാസ ഓഫീസറുമായ പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

വാർഡ്‌ മെമ്പർ എ. ലെനിൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി കൺവീനർ വി. പി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ 

സി. ഡി. എസ്. അംഗം ചന്ദ്രിക.പി.വി, വി പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.