28 March 2024 Thursday

പട്ടാമ്പി ഓങ്ങല്ലൂർ നമ്പാടത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു മരണം.വീട്ടിലെ മൂന്ന് പേർക്ക് പരിക്കേറ്റു..

ckmnews

പട്ടാമ്പി: ഓങ്ങല്ലൂർ നമ്പാടത്ത്  ഗ്യാസ് പൊട്ടിത്തെറിച്ച് 

ഒരു മരണം.വീട്ടിലെ മൂന്ന് പേർക്ക് പരിക്കേറ്റു..  ഇന്നലെ രാത്രി 10 45 നായിരുന്നു അപകടം. ചുങ്കത്ത് ഹൗസിൽ ബാദുഷ ആണ് മരിച്ചത്. നബീസ, സാബിറ, ഷാജഹാൻ,  എന്നിവർ പരിക്കേറ്റ് ചികിൽസയിലാണ്. അപകടത്തിൽ വീടിന്റെ ഏറെക്കുറെ ഭാഗവും തകർന്നു. പരിക്കേറ്റവരെ പട്ടാമ്പി പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 ഷൊർണൂർ ഫയർഫോഴ്സും പട്ടാമ്പി പോലീസും സ്ഥലത്തെത്തി  നടപടികൾ സ്വീകരിച്ചു