28 March 2024 Thursday

ഒരു ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു; നഗരസഭാംഗം അറസ്റ്റിൽ..

ckmnews

ഒരു ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു; നഗരസഭാംഗം അറസ്റ്റിൽ.


മഞ്ചേരി നഗരസഭാ കൗൺസിലറുടെ കടയിൽനിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ 25-ാം വാർഡ് കിഴക്കെക്കുന്നിലെ കൗൺസിലർ പയ്യനാട് താമരശ്ശേരി ആറുവീട്ടിൽ സുലൈമാനെ (57) മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.


സുലൈമാന്റെ ഉടമസ്ഥതയിലുള്ള പഴയ ബസ്‌സ്റ്റാൻഡിനു സമീപത്തെ കടയിൽ വ്യാഴാഴ്‌ച രാവിലെ പതിനൊന്നോടെയാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. ഇവിടെ സൂക്ഷിച്ച 3600 പായ്ക്കറ്റ് പുകയില ഉത്‌പന്നങ്ങളാണ് പിടിച്ചെടുത്തത്. ചില്ലറ വിൽപ്പനയ്ക്കായാണ് ഇവ കടയിലെത്തിച്ചതെന്നും ഇതിന് വിപണിയിൽ ഒരുലക്ഷത്തോളം രൂപ വിലവരും.