24 April 2024 Wednesday

എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews


എടപ്പാൾ"എസ്.എൻ.ഡി.പി. പൊൽപാക്കര ശാഖയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു.എസ്എൻഡിപി എടപ്പാൾ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം പ്രജിത്ത് തേറയിൽ മൊമെന്റോ നൽകി.അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം അജയൻ അതളൂർ വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണം നടത്തി.ചടങ്ങിൽ ബൈജു അയിനിക്കൽ അധ്യക്ഷത വഹിച്ചു. രഘുനാഥ് നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന യോഗത്തിൽ പൊൽപ്പാക്കര ശാഖാ ഭാരവാഹികളായി.ഹരിദാസ്.പി പ്രസിഡൻറായും എം.സുബ്രമണ്യൻ വൈസ് പ്രസിഡൻ്റായും ബേബി.കെ. സെക്രട്ടറിയായും തിരഞ്ഞെടുത്തു.