20 April 2024 Saturday

കള്ളപ്പണം വെളുപ്പിക്കല്‍ വിവോയ്ക്കെതിരെ രാജ്യവ്യാപകമായി ഇഡി റെയിഡ്; ഡയറക്ടര്‍മാര്‍ രാജ്യം വിട്ടു

ckmnews

ദില്ലി: ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ വിവോയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ശക്തമായ അന്വേഷണത്തില്‍. ചൊവ്വ, ബുധൻ ദിവസങ്ങളിലായി 22 സംസ്ഥാനങ്ങളിലായി 44 സ്ഥലങ്ങളിൽ വിവോ കമ്പനിയുടെ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 


അന്വേഷണവും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളും നടത്തുമ്പോൾ ഇന്ത്യ നിയമങ്ങൾ പാലിക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി ബുധനാഴ്ച പ്രത്യാശ പ്രകടിപ്പിച്ചു.  ഇവിടെ നിക്ഷേപം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചൈനീസ് കമ്പനികൾക്ക് ഇന്ത്യ യഥാർത്ഥവും നീതിപൂർവകവും വിവേചനരഹിതവുമായ ഒരു ബിസിനസ് അന്തരീക്ഷം നൽകുമെന്നും പ്രതീക്ഷിക്കുന്നുന്നതായി ചൈനീസ് എംബസി പ്രസ്താവനയില്‍ പറയുന്നു.