29 March 2024 Friday

ഓട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്ന 34 കുപ്പി വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയില്‍.

ckmnews

ഓട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്ന 34 കുപ്പി വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയില്‍.


എടപ്പാൾ:ഓട്ടോറിക്ഷയില്‍  കടത്തികൊണ്ടുവരികയായിരുന്ന 34 കുപ്പി വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിലായി. എടപ്പാൾ നടുവട്ടം നാഗപ്പറമ്പ് സ്വദേശി വട്ടംകളത്തില്‍ സുരേഷ് (45) എന്നയാളെയാണ് തിരൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എസ് സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചരഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയും മദ്യവും കസ്റ്റഡിയിലെടുത്തത്.പ്രതിയെയും തൊണ്ടിമുതലുകളും കുറ്റിപ്പുറം റൈഞ്ച് ഓഫീസില്‍ ഹാജറാക്കി.