19 April 2024 Friday

ഞങ്ങൾ കൃഷിയിലേക്:മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റേയുംകൃഷിഭവന്റെയും നേതൃത്വ ത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

ckmnews

ഞങ്ങൾ കൃഷിയിലേക്:മാറഞ്ചേരി  ഗ്രാമപഞ്ചായത്തിൻ്റേയുംകൃഷിഭവന്റെയും നേതൃത്വ

ത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി


എരമംഗലം:മാറഞ്ചേരി  ഗ്രാമപഞ്ചായത്തിൻ്റേയും , കൃഷിഭവന്റെയും നേതൃത്വ

ത്തിൽ  ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി.ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   അഡ്വ: ഇ സിന്ധു  നിർവഹിച്ചു.വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് ടി വി അധ്യക്ഷത വഹിച്ചു.പച്ചക്കറി  വിത്തുകൾ ,ഫലവൃക്ഷത്തൈകൾ , കുരുമുളക് തൈകൾ എന്നിവ കർഷകർക്ക് വിതരണം  ചെയ്തു.കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള നടീൽ വസ്തുക്കൾ ,വിത്തുകൾജൈവ കീട നാശിനികൾ , 

തുടങ്ങിയയുടെ വില്പനയും നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് എ ഡി എ ഷീല പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ കർഷകരെ ആദരിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ മുഹമ്മദാലി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വലിയ വീട്ടിൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .സുഹറ ഉസ്മാൻ  സ്വാഗതവും  കൃഷി ഓഫീസർ മഞ്ജു പി എസ്  നന്ദിയും പറഞ്ഞു