19 April 2024 Friday

കോവിഡ് മാനദണ്ഡം ലംഘനം:ചങ്ങരംകുളത്തെ പെട്രോൾ പമ്പ് അടപ്പിച്ചു.

ckmnews



ചങ്ങരംകുളം:കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ചങ്ങരംകുളത്തെ പെട്രോൾ പമ്പ് അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പമ്പ് താൽക്കാലികമായി അടച്ചിടാൻ നിർദേശം നൽകിയത്. കോവിഡ് മാനദണ്ഡ ലംഘനത്തെ തുടർന്നാണ് നടപടി. നേരത്തെ പമ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കൂടെ ജോലി ചെയ്തിരുന്നവരോട് കോറന്റെയ്നിൽ പോകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ നിർദ്ദേശം ലംഘിച്ച് പമ്പിൽ വീണ്ടും ജോലിക്കെത്തിയ വിവരം പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ആരോഗ്യ വകുപ്പും പമ്പിൽ പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകണത്താനുശേഷം പമ്പിൽ അണു നശീകരണവും നടത്തായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു