28 March 2024 Thursday

മലപ്പുറം ഗവ: കോളേജിൽ കള്ളൻ കയറി; ഇലക്ട്രിക്കൽ ഉപകരണങ്ങൾ അടക്കം കവർന്നു

ckmnews

മലപ്പുറം ഗവ. കോളേജില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ നഷ്ടമായി. മൂന്നു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍നിന്നായി 11 ബാറ്ററികളും രണ്ടു പ്രോജക്ടറുകളുമാണ് മോഷണം പോയത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് പ്രതികളെ പിടികൂടി . ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്.

കവര്‍ച്ച പോയ പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിലേതാണ്. കഴിഞ്ഞ ദിവസമാണ് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ തന്നെ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.