20 April 2024 Saturday

എടവണ്ണപ്പാറയിൽ കാറപകടം: 9 വയസുകാരന് ദാരുണാന്ത്യം

ckmnews

എടവണ്ണപ്പാറയിൽ കാറപകടം: 9 വയസുകാരന് ദാരുണാന്ത്യം


പുതുതായി നിർമ്മിച്ച എടവണ്ണപ്പാറ - എളമരം റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ എളമരം സ്വദേശിയായ 9 വയസുകാരൻ മരിച്ചു.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണൽ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിന്റെ സഹോദരൻ നവാസ് എളമരത്തിന്റെ ( ആശി ഹോസ്പിറ്റൽ ) മകൻ മുഹമ്മദ് നജാദ് (9 വയസ്സ്) ആണ് എടവണ്ണപ്പാറ പാഞ്ചീരിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. യാത്രക്കാരനായ ഒരാളെ കോഴിക്കട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.