29 March 2024 Friday

മതേതരത്വ സംരക്ഷണത്തിനു മനുഷ്യരൊന്നിക്കണം:ഡോ. അനിൽ വള്ളത്തോൾ .

ckmnews

മതേതരത്വ സംരക്ഷണത്തിനു മനുഷ്യരൊന്നിക്കണം:ഡോ. അനിൽ വള്ളത്തോൾ .


ചങ്ങരംകുളം : മനുഷ്യർ തമ്മിലുള്ള സൗഹൃദത്തിൽ മതങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും എന്നാൽ , ഭരണഘടനയുടെ അടിത്തറയായ മതേതരത്വം സംരക്ഷിക്കപ്പെടുന്നതിനു മതവും രാഷ്ട്രീയവും നോക്കാതെ മനുഷ്യർ ഒന്നിക്കുകയാണ് വേണ്ടതെന്നും മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ .പന്താവൂർ ഇർശാദ് ,  കാളാച്ചാലിൽ ഓഡിറ്റോറിയത്തിൽ നാളേക്ക് വേണ്ടി നാടൊരുമിക്കുന്നു എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിറാജ് പത്രാധിപർ മുസ്തഫ പി എറായ്ക്കൽ സന്ദേശ പ്രഭാഷണം നടത്തി.ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന മുപ്പതോളം  പ്രമുഖർ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത് സംവാദത്തെ ശ്രദ്ധേയമാക്കി. എല്ലാ ഗ്രാമങ്ങളിലും മാനവിക കൂട്ടായ്മകൾ രൂപപ്പെടണമെന്ന് സംവാദ സദസ്സ് അഭിപ്രായപ്പെട്ടു.അടുത്തവർഷം മെയ് മാസത്തിൽ നടക്കുന്ന ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി പ്രഥമ പരിപാടിയായാണ് സംവാദ സദസ്സ് ഒരുക്കിയത് ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ സിദ്ദിഖ്  മൗലവി അയിലക്കാട് സംവാദം നിയന്ത്രിച്ചു. എഞ്ചി. പി ബാവ ഹാജി , ടി കൃഷ്ണൻ നായർ , പി കോയക്കുട്ടി മാസ്റ്റർ, അടാട്ടു വാസുദേവൻ, നാരായണൻ ഭട്ടത്തിരിപ്പാട്, ഏട്ടൻ ശുകപുരം , രാധാകൃഷ്ണൻ ചൊവ്വാട്ട് , സോമൻ ചെമ്പ്രേത്ത് , സുമേഷ് ഐശ്വര്യ , കണ്ണൻ നമ്പ്യാർ , പി കെ അബ്ദുള്ളക്കുട്ടി , എ പി ശ്രീധരൻ മാസ്റ്റർ, സഅദുല്ല മാസ്റ്റർ പ്രസംഗിച്ചു. വാരിയത്ത് മുഹമ്മദലി സ്വാഗതം പി പി നൗഫൽ സഅദി നന്ദിയും പറഞ്ഞു